കേരളത്തിൽ കോട്ടയം ജില്ല മീനച്ചിൽ താലൂക്ക് ളാലം വില്ലേജിൽ അന്തീനാട് എന്ന കരയിൽ സ്ഥിതി ചെയ്യുന്ന പുണ്യ പുരാതന ശിവക്ഷേത്രമാണ് അന്തിനാട് ശ്രീ മഹാദേവക്ഷേത്രം. തുല്യ പ്രധാന്യതയിൽ ഭദ്രകാളിദേവിയെയും പ്രതിഷ്ഠിച്ചിരിക്കുന്ന മഹാക്ഷേത്ര സങ്കേതമാണ് ഇവിടം. കോട്ടായം ജില്ലയിലെ പാലയിൽ നിന്നും തൊടുപുഴ റൂട്ടിൽ 6 കിലോമീറ്റർ ദൂരത്തിൽ പുനലൂർ - മൂവാറ്റുപുഴ ഹൈവെയ്ക്കു സമീപമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കിഴക്കു ദർശനമായി ശിവനും പടിഞ്ഞാരൂ ദർശനമായി ശ്രീ പാർവതിയും കുടികൊള്ളുന്ന ക്ഷേത്രമാണ് ഇ