കേരളത്തിൽ കോട്ടയം ജില്ല മീനച്ചിൽ താലൂക്ക് ളാലം വില്ലേജിൽ അന്തീനാട് എന്ന കരയിൽ സ്ഥിതി ചെയ്യുന്ന പുണ്യ പുരാതന ശിവക്ഷേത്രമാണ് അന്തിനാട് ശ്രീ മഹാദേവക്ഷേത്രം. തുല്യ പ്രധാന്യതയിൽ ഭദ്രകാളിദേവിയെയും പ്രതിഷ്ഠിച്ചിരിക്കുന്ന മഹാക്ഷേത്ര സങ്കേതമാണ് ഇവിടം. കോട്ടായം ജില്ലയിലെ പാലയിൽ നിന്നും തൊടുപുഴ റൂട്ടിൽ 6 കിലോമീറ്റർ ദൂരത്തിൽ പൊൻ കുന്നം - പുനലൂർ ഹൈവെയ്ക്കു സമീപമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കിഴക്കു ദർശനമായി ശിവനും പടിഞ്ഞാരൂ ദർശനമായി ശ്രീ പാർവതിയും കുടികൊള്ളുന്ന ക്ഷേത്രമാണ് ഇത്.
അമാനുഷനായ ഒരു താപസൻ പ്രതിഷ്ഠിച്ച തേജോമയമായ ശിവലിംഗമാണ് ഈ ക്ഷേത്രത്തിലെ ശ്രീകോവിലിലിള്ളത്. സഹസ്രാബ്ദങ്ങൾക്കപ്പുറം ഈ ദേശം ഒരു തപോഭൂമിയായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. പ്രകൃതിയുടെ സൗന്ദര്യത്തിനു മുന്നിൽ ദേവതകൾപോലും സാഷ്ഠാംഗം പ്രണം നടത്തിയിരുന്ന ഈ പുണ്യഭൂമിയിൽ മഹാതെജസ്വിയും അമാനുഷനുമായ ഒരു യോഗീവര്യൻ തപസ്സനുഷ്ഠിച്ചിരുന്നു. അദ്ദേഹം തികഞ്ഞ ശിവഭക്തനും സർവ്വസംഗപരിത്യാഗിയും ആയിരുന്നു. അദ്ദേഹത്തിന്റെ ഭക്തിയിലും തപസ്സിലും സമ്പ്രീതനായ മഹാദേവൻ ശ്രീപാർവതിയോടൊത്ത് ഒരു ദിവ്യതേജസ്സിന്റെ രൂപത്തിൽ താപസ്സനുമുന്നിൽ പ്രത്യക്ഷീഭവിച്ചു എന്നാണ് ഐതീഹ്യം. തന്റെ ഭക്തന്റെ നിഷ്കാമഭക്തിയിൽ സന്തുഷ്ഠനായ മഹാദേവൻ ഇവിടെ താൻ പാർവ്വതീ സമേതനായി നിത്യസാന്നിധ്യം കൊള്ളാമെന്ന് വരം നല്കി. ശ്രീപരമേശ്വരനും ശ്രീപാർവ്വതിയും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട സ്ഥാനത്ത് സഹസ്രാദിത്യ പ്രഭയോടുകൂടിയ ശിവലിംഗം ആ താപസ്സൻ പ്രതിഷ്ഠിച്ചു. അതുവരെ അദ്ദേഹം ആരാധിച്ചു വന്നിരുന്ന ഒരു ദിവ്യ ശിവലിംഗം ശ്രീകോവിലിൽ പ്രധാന ബിംബത്തിനു പിറകിലായി പീഠത്തിൽ തന്നെ അദ്ദേഹം സമർപ്പിച്ചു. ഏറെ നാൾ ഭഗവാനെ പൂജിച്ച ശേഷം അദ്ദേഹം ഈ ഭൂമിയിൽ നിന്നും മറഞ്ഞു. ചൈതന്യവത്തായ അ ശിവലിംഗം ഇന്നും ശ്രീ കോവിൽ പ്രധാന ബിംബത്തോടു ചേർന്ന് പരിലസിച്ചുകൊണ്ടേ ഇരിക്കുന്നു. ആശ്രിത വൽസലനായി ശ്രീപാർവതിയോടൊത്ത് ശ്രിംഗാരഭാവത്തിൽ ശാന്തസ്വരൂപനായി ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന ഭാവത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. ശൈവസങ്കല്പ്പത്തിൽ ഇത്രയും ശാന്തസ്വരൂപനായ ഭാവത്തിലുള്ള വിഗ്രഹം അത്യപൂർവ്വമാണ്. ഈ പുണ്യവിഗ്രഹം ഒരു നോക്കുകണ്ട് തൊഴുന്നതുപോലും സുക്രുതം എന്നാണ് ആചാര്യമതം. ആരാലും വർണ്ണിക്കാൻ കഴിയാത്ത പ്രൗഢിയും പഴമയും പാരമ്പര്യവുമുള്ള ഒരു മഹാക്ഷേത്രമാണ് അന്തിനാട് ശ്രീ മഹാദേവക്ഷേത്രം. മഹാദേവക്ഷേത്രത്തിനോട് ചേർന്നു തന്നെ തുല്യ പ്രാധാന്യതയിൽ ശ്രീ പുതികാവിലമ്മ വടക്കുമ്പുറത്തമ്മയായി പുത്രീഭവത്തിൽ വിരാജിക്കുന്നു. സർവ്വരോഗശമനത്തിനും ശത്രുതാ ദോക്ഷപരിഹാരത്തിനും ഭഗവതിയെ സേവിക്കുന്നത് വളരെ വിശിഷ്ഠമാണ്. ഈ ക്ഷേത്രത്തിലെ വൈഷ്ണവ സാന്നിധ്യവും ഏറെ വിശേഷപ്പെട്ട ഒന്നാണ്. ശ്രീ മഹാദേവന്റെ പീഠത്തിൽ വിഷ്ണു ഭഗവാനും സാളഗ്രാമരൂപത്തിൽ കൂടികൊള്ളുന്നു എന്നതും എടുത്തു പറയേണ്ട ഒരു വസ്തുതയാണ്. അതുകൊണ്ടുതന്നെ യഥാർത്ഥത്തിൽ ഇവിടം ശൈവ-വൈഷ്ണവ-ശാക്തേയ സംഗമഭൂമി കൂടിയാന്. ശിവപുത്രന്മാരായ ഗണപതിയും ശാസ്താവും ശ്രീകോവിലിനോടൂ ചേർന്ന് പിത്രുലളനയിൽ അനുഗ്രഹദായകരായി വിരാജിക്കുന്നു. വേലായുധനായ സുബ്രഹ്മണ്യ സ്വാമിയുടെ അദ്രുശ്യ സാന്നിധ്യവും ഈ ക്ഷേത്രത്തിലൂണ്ട് എന്നാണ് വിശ്വസം. അതുപോലെ തന്നെ സർപ്പദൈവങ്ങൾക്ക് അതീവ പ്രാധാന്യം കല്പ്പിക്കപ്പെടുന്ന ഒരു ക്ഷേത്രം കൂടിയാണിത്. ക്ഷേത്ര ഉടമയായി ക്ഷേത്ര സംരക്ഷകനായി പ്രതിഷ്ഠിതനായ രക്ഷസ് ഭക്ത ജനങ്ങൾക്ക് അനുഗ്രഹം ചൊരിയുന്നു. അപൂർവ്വതകളോടുകൂടിയ യക്ഷിപ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രതിരുമുറ്റത്ത് അംബരചുംബിയായി നില്ക്കുന്ന കൂറ്റൻ കരിംമ്പനയിൽ യക്ഷി സാനിധ്യം ഉണ്ടെന്നാണ് പൂർവ്വികർ പറയുന്നത്.
വിവാഹതടസ്സം, അനപത്യത്വം എന്നീ ദുഖഃങ്ങൾ അനുഭവിക്കുന്നവർ ഇവിടെയെത്തി ദർശനം നല്കി പ്രാർത്ഥിച്ചാൽ അഭീഷ്ഠസിദ്ധി ഉറപ്പാണെന്നാണ് ഭക്തജന സാക്ഷ്യം. വിവാഹതടസ്സം മാറുന്നതിന് സ്വയംവര മന്ത്രാർച്ചന, ഉമാമഹേശ്വരപൂജ എന്നിവ നടത്തുന്നത് അത്യുത്തമമാണ്. സന്താന ദുഃഖം അനുഭവിക്കുന്നവർ പുരുഷസൂക്താർച്ചന നടത്തുന്നതും നെയ് വിളക്കു സമർപ്പിച്ചു പ്രാർത്ഥിക്കുന്നതും ഏറേ ശ്രേയസ്ക്കരമാണ്. അറുനാഴി പിഴിഞ്ഞ് പായസം, അപ്പം, അട, കദളിപ്പഴം എന്നിവ ദേവന് ഇഷ്ട നിവേദ്യങ്ങളാണ്. ശംഖാഭിഷേകഹോമം, മൃത്യുൻ ജയഹോമം, ധാര, പിൻ വിളക്ക് എന്നിവ പ്രധാന വഴിപ്പാടുകളാണ്.
“ആശ്രയിക്കുന്നവർക്കു ആനന്ദമൂർത്തി” ആയ ശ്രീമഹാദേവനും ആശ്രീതവൽസലയായ ശ്രീപുതിയകാവിൽ ഭഗവതിയും നമ്മെ അനുഗ്രഹിക്കട്ടേ...
ഓം നമഃ ശിവായ അമ്മേ നാരായണ